Thursday, January 31, 2008

പിന്നിട്ട വഴികള്‍

പിന്നിട്ട വഴികളിലേയ്ക്കിന്നലെ
ഞാനൊന്നു തിരിഞ്ഞുനോക്കി
മിന്നുന്ന മിന്നാമിനുങ്ങിന്റെ
പിന്നാലെ പോയതും
പിന്നിയോരുടുപ്പുമിട്ടന്നു
പിന്നിലെ ബഞ്ചിലിരുന്നതും
പിന്നിയമുടിയുള്ള പൊന്നായവളുടെ
പിന്നാലെ പോയതും
എന്നെയും പിന്നിലാക്കി
യങ്ങവള്‍ പോയതും
പിന്നിലായിരുന്നു ഞാനെന്നുമെന്‍
കീശവലിപ്പത്തിലും
മുന്നിലാകാനായോടുന്ന വഴികളെല്ലാം
പിന്നെയും പിന്നിട്ട വഴികള്‍ മാത്രം
പിന്നിലായതുകൊണ്ടല്ലേയവരെല്ലാം
മുന്നിലായത്?


Sunday, January 20, 2008

ബ്ലോഗാരംഭം നിലവിളക്കുകൊളുത്തി...

ദേവശില്പി നിര്‍മ്മിച്ച ഒരു നിലവിളക്കു കൊളുത്തിയാവട്ടെ ഈ ബ്ലോഗിന്റെ ഉദ്ഘാടനം! എല്ലാ ബൂലോക സുഹൃത്തുക്കളും നിലവിളക്കു കൊളുത്തി അനുഗ്രഹിയ്ക്കൂ...

തിരക്കുകൂട്ടല്ലേ...നിങ്ങളെയെല്ലാം നിലവിളക്കുണ്ടാക്കുന്നതെങ്ങനെ എന്നു കാണിച്ചു തരാം. പിന്നീട്...നിലവിളക്കു മാത്രമല്ല, പലതും പല സുന്ദരശില്പങ്ങളും...
ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ലേ? ബ്ലെന്‍ഡര്‍ എന്ന സ്വതന്ത്ര 3D മോഡലിങ്, ആനിമേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ ശില്പം നിര്‍മ്മിച്ചിരിയ്ക്കുന്നത്..
ഈ വിളക്കിനെക്കുറിച്ചുള്ള അഭിപ്രായങ്ങളറിയിക്കണേ...