ഞാനൊന്നു തിരിഞ്ഞുനോക്കി
മിന്നുന്ന മിന്നാമിനുങ്ങിന്റെ
പിന്നാലെ പോയതും
പിന്നിയോരുടുപ്പുമിട്ടന്നു
പിന്നിലെ ബഞ്ചിലിരുന്നതും
പിന്നിയമുടിയുള്ള പൊന്നായവളുടെ
പിന്നാലെ പോയതും
എന്നെയും പിന്നിലാക്കി
യങ്ങവള് പോയതും
പിന്നിലായിരുന്നു ഞാനെന്നുമെന്‍
കീശവലിപ്പത്തിലും
മുന്നിലാകാനായോടുന്ന വഴികളെല്ലാം
പിന്നെയും പിന്നിട്ട വഴികള്‍ മാത്രം
പിന്നിലായതുകൊണ്ടല്ലേയവരെല്ലാം
മുന്നിലായത്?
