ഞാനൊന്നു തിരിഞ്ഞുനോക്കി
മിന്നുന്ന മിന്നാമിനുങ്ങിന്റെ
പിന്നാലെ പോയതും
പിന്നിയോരുടുപ്പുമിട്ടന്നു
പിന്നിലെ ബഞ്ചിലിരുന്നതും
പിന്നിയമുടിയുള്ള പൊന്നായവളുടെ
പിന്നാലെ പോയതും
എന്നെയും പിന്നിലാക്കി
യങ്ങവള്‍ പോയതും
പിന്നിലായിരുന്നു ഞാനെന്നുമെന്‍
കീശവലിപ്പത്തിലും
മുന്നിലാകാനായോടുന്ന വഴികളെല്ലാം
പിന്നെയും പിന്നിട്ട വഴികള്‍ മാത്രം
പിന്നിലായതുകൊണ്ടല്ലേയവരെല്ലാം
മുന്നിലായത്?

4 comments:
Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online
കൊള്ളാം.
:)
ഡെബിയന്‍ ലെന്നിയില്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ചുണ്ടാക്കിയതാണ് ആ “പിന്‍”. കവിതേടെ അടിയില്‍ ഒരു പിന്നിടാമെന്നു കരുതി!
ശ്രീ, കൊള്ളുമോ? :)
കൊള്ളാലോ മാഷേ, നല്ല ഉദ്യമം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേക്ക് സ്വാഗതം. ഈ ലിങ്കില്‍ വരൂ.
അനിവര്‍
Post a Comment